ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശ് അറസ്റ്റിൽ

കൊല്ലം: യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകനും നടനുമായ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു. 2022ൽ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽവച്ച് ഒരു സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടെത്തിയ യുവതിയോട് വി.കെ പ്രകാശ് ലൈം​ഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇതിൽ വി.കെ പ്രകാശിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാവണമെന്നും മൊഴി നൽകണമെന്നും […]

Continue Reading

മുകേഷ് അടക്കം നടന്‍മാരുടെ അറസ്റ്റ് ഉടനില്ല:പൂങ്കുഴലി ഐപിഎസ്

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളില്‍ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണ ചുമതലവഹിക്കുന്ന എഐജി പൂങ്കുഴലി ഐപിഎസ്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നടപടികള്‍ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും പൂങ്കുഴലി അറിയിച്ചു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എഐജി പറഞ്ഞു.

Continue Reading

തൃശ്ശൂർ ഒല്ലൂരിൽ വൻ ലഹരി വേട്ട;103 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

തൃശൂർ: തൃശ്ശൂർ ഒല്ലൂരിൽ വൻ ലഹരി വേട്ട. ഒല്ലൂർ നടത്തറയിൽ 103 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിലായി. കുന്നംകുളം സ്വദേശികളായ വിഷ്, ശരത് എന്നിവരെയാണ് തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് പിടികൂടിയത്. വില്പനക്കെത്തിച്ച ലഹരിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

Continue Reading

കുപ്രസിദ്ധ മോഷ്ടാവ്‌ ഭണ്ഡാരം സജീഷ്‌ പിടിയിൽ

ഗുരുവായൂർ: കുപ്രസിദ്ധ മോഷ്ടാവ്‌ ഭണ്ഡാരം സജീഷ്‌ ഗുരുവായൂർ പോലീസിന്റെ പിടിയിൽ.40ൽ അധികം മോഷണക്കേസുകളിൽ പ്രതിയാണ് സജീഷ്.സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷൻ പരിധികളിൽ അമ്പല മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.കഴിഞ്ഞ മാസം 24 ന് തമ്പുരാൻപടി ആലിക്കൽ ബ്രഹ്മ രക്ഷസ്സ് ക്ഷേത്രത്തിൽ നടന്ന മോഷണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് അറസ്റ്റ്. സംഭവത്തിനു ശേഷം കർണാടകയിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. തൃശൂർ ജില്ലാ പോലീസ് മേധാവി ആർ .ഇളങ്കോ ഐ പി എസ് ന് ലഭിച്ച […]

Continue Reading

ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിന്റെ മറവിൽ ലഹരി വിൽപന; 6 പേർ പിടിയിൽ 

തൃശ്ശൂർ:ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിന്റെ മറവിൽ ലഹരി മരുന്ന് വിറ്റിരുന്ന ആറംഗ സംഘം പിടിയിൽ. 6.5 കിലോഗ്രാം കഞ്ചാവുമായി ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തു.പഴഞ്ഞി പൊന്നാനംകാട് വീട്ടിൽ ഹബീബ്, (24) ഗുരുവായൂർ ഇരിങ്ങാപുറം കറുപ്പും വീട്ടിൽ സുൽഫത്ത്, (20) പൂക്കാട്ടുപടിപ്പാറയിൽ അമൽ ജോസഫ്, (28)എടത്തല കുഴിവേലിപ്പടി പ്ലാമൂട്ടിൽ സുധി ബാബു, (24) കുഴിവേളിപ്പടി പ്ലാമൂട്ടിൽ സുജിത്ത് സാബു, (22) കുന്നംകുളം കരിക്കാട് പുത്തേഴുത്ത് അബു താഹിർ (24) എന്നിവരാണ് പിടിയിലായത്. ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനത്തിലെ കരാർ ജീവനക്കാരാണ് […]

Continue Reading

മണപ്പുറം തട്ടിപ്പ് കേസ്; മുഖ്യപ്രതി ധന്യ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

തൃശ്ശൂർ: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം സ്വദേശിനി ധന്യ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കീഴടങ്ങിയ പ്രതിയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി. മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍. റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായിരുന്നു ധന്യ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഹസാരി ബാഗ് സ്കൂൾ പ്രിൻസിപ്പളിനെയും പരീക്ഷ സൂപ്രണ്ടിനെയും സിബിഐ അറസ്റ്റ് ചെയ്തു

ദില്ലി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പ‍ർ ചോർച്ചയുമായി ബന്ധപ്പെട്ട് വീണ്ടും സി ബി ഐ അറസ്റ്റ്. ഇന്നലെ പട്നയിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്ത സി ബി ഐ ഇന്ന് ജാർഖണ്ഡിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഹസാരി ബാഗിലെ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്കൂൾ പ്രിൻസിപ്പളിനെയും പരീക്ഷാ സെന്‍റർ […]

Continue Reading

കള്ളക്കുറിച്ചി മദ്യദുരന്തം: വിഷമദ്യം വിതരണം ചെയ്തയാൾ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ പ്രധാന പ്രതിയെന്ന് കരുതുന്ന, വിഷമദ്യം ആളുകൾക്ക് വിതരണം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിന്നദുരൈ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മദ്യദുരന്തമുണ്ടായ കരുണപുരത്ത് ഇയാളാണ് വിഷ മദ്യം വിതരണം ചെയ്തതെന്നാണ് പൊലീസ് നി​ഗമനം. മരിച്ച 29 പേരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. രോഗം ബാധിച്ച മൂന്ന് പേർ സുഖം പ്രാപിച്ചു. എന്നാൽ മറ്റുള്ളവരുടെ നില ഗുരുതരമാണെന്നും കലക്ടർ അറിയിച്ചു. ജസ്റ്റിസ് ബി ഗോകുൽദാസ് (റിട്ടയേർഡ്) ഏകാംഗ കമ്മീഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. […]

Continue Reading