അര്‍ജുന്‍റെ ലോറിയില്‍ നിന്ന് ഫോണും മകന്‍റെ കളിപ്പാട്ടവും കണ്ടെത്തി

അങ്കോല: അങ്കോല: ഗംഗാവലിയുടെ കുത്തൊഴുക്കിന് പോലും കവരാൻ കഴിയാത്ത ഓർമ്മകൾ ബാക്കിയാക്കിയാണ് അർജുൻ യാത്രയായത്. ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു അർജുന്‍റെ ലോറി പരിശോധിച്ചപ്പോൾ കണ്ട കാഴ്ചകൾ. രണ്ട് ഫോണുകള്‍, വസ്ത്രങ്ങളടങ്ങിയ ബാഗ്, വാച്ച്, പിന്നെ ഒരു കുഞ്ഞു ലോറിയും. ജീവനെടുത്ത മഹാമലയ്ക്കും ഗംഗാവലിപ്പുഴയിലെ ഭീകര ഒഴുക്കും വിഴുങ്ങാന്‍ കഴിയാത്ത അവശേഷിപ്പുകള്‍…

Continue Reading

ഷിരൂരിൽ അര്‍ജുനായി തെരച്ചിൽ പുനരാരംഭിക്കും; ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഉച്ചക്ക് ശേഷം എത്തും

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനടക്കമുള്ളവർക്കായി തെരച്ചില്‍ നടത്താൻ ‍ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഉച്ചക്ക് ശേഷം കാർവാർ തുറമുഖത്തെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. കാർവാറിലേക്ക് ഡ്രഡ്ജർ എത്തിക്കാൻ കാറ്റ് അടക്കമുള്ള തടസ്സങ്ങള്‍ നിലവില്‍ ഇല്ല. മത്സ്യത്തൊഴിലാളികള്‍ കടലില്‍ വല വിരിച്ചത് മൂലമുള്ള ചെറിയ തടസ്സം മാത്രമാണുള്ളതെന്നും അത് മാറാൻ കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഷിരൂരിലേക്ക് ടഗ് ബോട്ട് എത്തിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ഉണ്ടാകും. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള […]

Continue Reading

റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചതായി റിപ്പോര്‍ട്ട്;അങ്കോലയില്‍ അര്‍ജുനിനായി തിരച്ചില്‍ ഊര്‍ജിതം

കാസര്‍കോട്: കര്‍ണാടക അങ്കോലയിലെ ഷിരൂരില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനിനു വേണ്ടിയുടെ തിരച്ചിലില്‍ നിര്‍ണായക വിവരം. റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. സിഗ്നല്‍ ലോറിയില്‍നിന്നു തന്നെയാണെന്നാണു സൂചന. ഇന്നു രാവിലെയാണ് ബെംഗളൂരുവില്‍നിന്ന് റഡാര്‍ സംവിധാനങ്ങള്‍ എത്തിച്ചു പരിശോധന ആരംഭിച്ചത്. മണ്ണിടിച്ചിലുണ്ടായ ദേശീയപാതയില്‍ തന്നെയാണ് ലോറിയുള്ളതെന്നാണ് അറിയുന്നത്. മണ്ണിടിഞ്ഞ ഭാഗത്തുതന്നെ ലോറിയുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. നാവികസേന, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ എത്രയും വേഗത്തില്‍ ലോറി […]

Continue Reading