ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗിയും ഭാര്യയും മരിച്ചു

കൊല്ലം: കൊട്ടാരക്കരയിൽ ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടു പേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആംബുലന്‍സിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. പരിക്കേറ്റ ഏഴു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അര്‍ധരാത്രിക്കുശേഷമാണ് അപകടമുണ്ടായിരിക്കുന്നത്.

Continue Reading

ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട്: ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്. പുതുപ്പാടി കൈതപ്പൊയിലിൽ മുഹമ്മദ് സഹൽ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. റോഡിന് സമീപത്ത് കൂടി നടക്കുകയായിരുന്നു സഹൽ. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശിൽ നിന്നും മൃതദേഹവുമായെത്തി തിരിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് ഡ്രൈനേജിലേക്ക് പതിച്ചു.

Continue Reading