കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പിന് ഇരയായി മകനെ കൊന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ ആത്മഹത്യക്കു ശ്രമിച്ചു. പത്മജയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.കോൺഗ്രസ് നേതൃത്വം നടപടിയെടുക്കുമെന്ന് പറയുമ്പോഴും, ആ ഉറപ്പുകളെ ഒരു ശതമാനം പോലും വിശ്വസിക്കുന്നില്ലെന്ന് പത്മജ പറഞ്ഞു. കോൺഗ്രസ് പാർട്ടി അവരോട് അങ്ങനെയാണ് പെരുമാറിയത്. അച്ഛൻ മരിച്ച് ഒരു വർഷത്തോട് അടുത്തിട്ടും കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ ഒരു ശതമാനം പോലും വിശ്വാസമില്ല. ഇത് സ്വന്തം ജീവിതം പഠിപ്പിച്ച പാഠമാണെന്നും അവർ.
എൻ എം വിജയൻ്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു
