ശബരിമല മേൽശാന്തിയായി ഇ.ഡി പ്രസാദും, മാളികപ്പുറം മേൽശാന്തിയായി എം.ജി മനു നമ്പൂതിരിയെയും ഇന്ന് രാവിലെ ശബരിമല സന്നിധാനത്ത് എട്ടുമണിയോടെ നടന്ന നറുക്കെടുപ്പിൽ തെരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമ്മയാണ് ശബരിമല മേൽശാന്തിയേ തെരഞ്ഞെടുത്തത് .പന്തളം കൊട്ടാരത്തിലെ മൈഥിലിയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത് . ശബരിമല മേൽശാന്തി ചാലക്കുടി സ്വദേശിയായ പ്രസാദ് ഏറന്നൂർ മനയിലെ അംഗമാണ്. നിലവിൽ ആറേശ്വരം ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിലെ മേൽശാന്തിയാണ്. മാളികപ്പുറം മേൽശാന്തി മനുനമ്പൂതിരി കൊല്ലം മയ്യനാട് സ്വദേശിയാണ്.
ശബരിമല മേൽശാന്തിയായി ചാലക്കുടി സ്വദേശി ഇ.ഡി പ്രസാദും, മാളികപ്പുറം മേൽശാന്തിയായി എം.ജി മനു നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു
