ശബരിമല സ്വർണക്കൊള്ള കേസിൽ നടന്നത് വൻ ഗൂഢാലോചനയാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപ്പേഷിനെ കൊണ്ടുവന്നതന്നും പലരിൽ നിന്നും പണം കൈപ്പറ്റി എന്നും ഉദ്യോഗസ്ഥർക്ക് പുറമേ ഭരണസമിതിയും തന്നെ സഹായിച്ചിട്ടുണ്ടെന്നും, ഇവർക്കെല്ലാം താൻ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് പോറ്റി മൊഴി നൽകി. ക്രൈംബ്രാഞ്ച് ഓഫീസിൽ 10 മണിക്കൂർ ആണ് പോറ്റിയെ ചോദ്യം ചെയ്തത്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി
