കൊല്ലം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെതിരെ റിപ്പോര്‍ട്ട് തേടി കോടതി. കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (III)യുടേതാണ് നടപടി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ വിവാദ പ്രസംഗത്തിലാണ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ സ്വരാജിനെതിരെ പരാതി നല്‍കി.. അയ്യപ്പന്റെ ബ്രഹ്‌മചര്യം അവസാനിച്ചുവെന്ന പ്രസ്താവനക്കെതിരെയായിരുന്നു വിഷ്ണു പരാതി നല്‍കിയത്. മാളികപ്പുറത്തമ്മയുടെ കണ്ണുനീര്‍ പ്രളയമായി ഒഴുകിയെന്ന് പരിഹസിച്ചതായും പരാതിയില്‍ ഉണ്ട്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ പ്രസംഗം, എം സ്വരാജിനെതിരെ റിപ്പോര്‍ട്ട് തേടി
