ദിണ്ടിഗൽ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പേര് ഉയർന്നുവന്ന ഡി മണിയുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. എസ്ഐടി സംഘം ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ബാലസുബ്രമണ്യൻ എന്നാണ് മണിയുടെ യഥാർത്ഥ പേര്.ശബരിമല സ്വർണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലയായി ശബരിമലയിലെ ഉന്നതൻ പണം വാങ്ങിയെന്നും വ്യവസായി മൊഴി നൽകിയിരുന്നു. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങൾ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചായിരുന്നു ഇടപാടുകൾ എഎന്നായിരുന്നു ഇയാളുടെ മൊഴി.
ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിയുടെ ദൃശ്യങ്ങൾ പുറത്ത്
