‘രണ്ടാമൂഴം’ അടുത്ത വർഷം സിനിമയാകും

മലയാളത്തിന്റെ അക്ഷരകുലപതി എം.ടി. വാസുദേവൻ നായരുടെ മാസ്റ്റർപീസ് കൃതി ‘രണ്ടാമൂഴം’ സിനിമയാകുന്നു. എം.ടിയുടെ മകൾ അശ്വതി വി. നായരാണ് പിതാവിന്റെ വലിയ സ്വപ്നമായിരുന്ന ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2026-ൽ ഉണ്ടാകുമെന്നും അവർ പറഞ്ഞു.ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരനിര അണിനിരക്കുന്ന ചിത്രമായിരിക്കും ‘രണ്ടാമൂഴം’ എന്ന് അശ്വതി പറഞ്ഞു . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈകാതെ തന്നെ പുറത്തുവിടുമെന്നാണ് സൂചന. എം.ടി. തയ്യാറാക്കിയ തിരക്കഥകളിൽ രണ്ടാമൂഴത്തിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്നും അശ്വതി കൂട്ടിച്ചേർത്തു . പിതാവിന്റെ ആഗ്രഹം സാക്ഷാത്കരിക്കുക എന്നത് തന്റെ ലക്ഷ്യമാണെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *