.തൃശൂർ വാണിയമ്പാറ മഞ്ഞവാരിയിൽ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പുതിയവീട്ടിൽ സീനത്തി (50)നെയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിച്ചത് .തിങ്കളാഴ്ച രാവിലെ ആറരയ്ക്ക് ആണ് സംഭവം. തൃശ്ശൂരിലെ സെൻറ് തോമസ് കോളേജിലെ ക്യാന്റീൻ ജീവനക്കാരിയാണ് സീനത്ത്. രാവിലെ ജോലിക്ക് പോകുമ്പോൾ വഴിയിൽ കിടക്കുന്ന നിലയിലാണ് പന്നിയെ കണ്ടത്. തൊട്ടടുത്ത് എത്തിയതിനുശേഷമാണ് പന്നിയെ തിരിച്ചറിഞ്ഞത്. നിമിഷ നേരം കൊണ്ട് പന്നി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ സീനത്തിനെ ആശുപത്രി എത്തിച്ചു. പ്രദേശത്ത് വർഷങ്ങളായി വനമേഖല ശല്യം രൂക്ഷമാണ്. കൃഷിനാശവും പതിവാണ് .വിദ്യാർത്ഥികളായ രണ്ടു മക്കളുടെ പഠന ചെലവ് ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നോക്കി നടത്തുന്നതു സീനത്താണ് .മൂത്ത മകളുടെ വിവാഹം കഴിഞ്ഞു .നിലവിലെ സാഹചര്യത്തിൽ ചികിത്സയും മക്കളുടെ പഠനവും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്ന ആശങ്കയിലാണ്.
ജോലിക്ക് പോകുന്നതിനിടെ വീട്ടമ്മയ്ക്ക് പന്നിയുടെ ആക്രമണം, ഗുരുതര പരിക്ക്
