ട്രെയിനിന്റെ വാതിൽക്കൽ ഇരിക്കുന്നവരുടെ ഫോണും പണവും കവരും, ഉത്തരേന്ത്യൻ മോഡൽ കവർച്ചാസംഘം പിടിയിൽ .

ട്രെയിനിന്റെ വാതിക്കൽ ഇരുന്നു യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ചു ഫോണും പണവും കവരുന്ന സംഘം പിടിയിൽ .എറണാകുളം ആലുവ കേന്ദ്രീകരിച്ച് ഇത്തരത്തിൽ പിടിച്ചുപറി നടത്തുന്ന ആലുവ ,പെരുമ്പാവൂർ, മലപ്പുറം സ്വദേശികൾ ഉൾപ്പെടെ ആറ് പേരാണ് അറസ്റ്റിൽ ആയത്. കഴിഞ്ഞദിവസം എറണാകുളത്തുനിന്ന് ഷൊർണൂരിലേക്ക് പോയ മലബാർ എക്സ്പ്രസിന്റെ മുൻവശത്തെ ജനറൽ കോച്ചിന്റെ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു ചെറുപ്പക്കാരന്റെ കയ്യിൽ മടി കൊണ്ട് അടിച്ച് 1 ലക്ഷം രൂപ വിലവരുന്ന ആപ്പിൾ ഐഫോൺ ഇവർ കൈവശപ്പെടുത്തിയിരുന്നു .ചെറുപ്പക്കാരന്റെ പോക്കറ്റിൽ നിന്ന് പണവും എയർപോർഡും ഇവർ പിടിച്ചുപറിക്കുകയും ചെയ്തു. തുടർന്ന് ആർപിഎഫ് നടത്തിയ അന്വേഷണത്തിലാണ് റെയിൽവേ സ്റ്റേഷന്റെ വടക്കേ അറ്റത്തുള്ള റോഡ് ബ്രിഡ്ജ് കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവർത്തനം .ഇവിടെ കൂടി രാത്രികാലങ്ങളിൽ ട്രെയിനിന്റെ വാതിലിൽ ഇരുന്നു യാത്ര ചെയ്യുന്നവരുടെ മൊബൈൽ ഫോണുകൾ തട്ടിയെടുക്കുന്നത് പതിവാക്കിയ സംഘം ആണിത്. ആലുവ ,പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി പരിശോധനകളിൽ നിന്നാണ് പോലീസ് പ്രതികളിലേക്ക് എത്തിയത് .ആലുവ സ്വദേശികൾക്കെതിരെ മോഷണം പിടിച്ചുപറി ,കഞ്ചാവ് വിൽപ്പന തുടങ്ങിയ കേസുകളും നിലവിലുണ്ട് .ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന ഫോൺ തട്ടിയെടുക്കൽരീതിയുടെ ഒട്ടേറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ മാധ്യമങ്ങളിൽ ഉണ്ട്. ഈ മാതൃകയാണ് ഇവരും അവലംബിച്ചത് .എറണാകുളം ആലുവ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ രാത്രിയിൽ ട്രെയിൻ വേഗതകുറച്ച് ഓടുന്ന സമയത്ത്, വാതിലുകളിൽ ഇരുന്നു യാത്ര ചെയ്യുന്നവരുടെ ഫോണുകൾ വടി ഉപയോഗിച്ച് തട്ടിയിടുന്നതാണ് രീതി .

Leave a Reply

Your email address will not be published. Required fields are marked *