നോയിഡ. 15 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനോട് ഡേ കെയർ ജീവനക്കാരിയുടെ ക്രൂരത. കുഞ്ഞിന്റെ മാതാപിതാക്കൾ ഡേകെയറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്. കരഞ്ഞ കുഞ്ഞിൻറെ മുഖത്ത് അടിക്കുകയും ശരീരത്തിൽ പലയിടുത്തായി കടിക്കുകയും ചെയ്ത ജീവനക്കാരി കുഞ്ഞിനെ നിരവധി തവണ നിലത്തേക്ക് എറിയുന്നതും സിസിടിവി ദൃശ്യങ്ങൾ ഉണ്ട്.മാതാപിതാക്കളുടെ പരാതിയിൽ ഡേകെയറിലെ വനിതാ അറ്റൻഡൻ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡേ കെയർ ഉടമയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുഞ്ഞിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി . നോയിഡയിലെ സെക്ടർ 137 -ലെ പരസ്ടിയേര റസിഡൻഷ്യൽ കോംപ്ലക്സിലെ ഡേ കെയറിലാണ് സംഭവം. കുഞ്ഞിൻറെ തുടകളിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ ആദ്യം അലർജി മൂലമുള്ള അസ്വസ്ഥതയാണ് എന്നാണ് കരുതിയിരുന്നത് .എന്നാൽ ഡേ കെയറിലെ അധ്യാപകരും പാടുകൾ കണ്ടെത്തയതോടെ ദമ്പതികൾ ഒരു ഡോക്ടറെ കാണാൻ തീരുമാനിച്ചു .കുഞ്ഞിൻറെ ശരീരത്തിൽ ഉള്ളത് കടിയേറ്റ പാടുകൾ ആണെന്ന് ഡോക്ടർ മാതാപിതാക്കളെ അറിയിച്ചു. ഇതോടെ പരിഭ്രാന്തരായ മാതാപിതാക്കൾ സിസിടിവിദ്യകൾ കാണിക്കാൻ റസിഡൻഷ്യൽ കോംപ്ലക്സ് അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ജീവനക്കാരെ കുഞ്ഞിനോട് കാണിച്ച ക്രൂരത വെളിപ്പെടുന്നത്. കരഞ്ഞ കുഞ്ഞിനോട് ക്രൂരമായി ജീവനക്കാരി പെരുമാറുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത് .കുഞ്ഞു കരഞ്ഞപ്പോൾ തല ചുമരിൽ ഇടിക്കുന്നതും മുഖത്ത് അടിക്കുന്നതും തറയിൽ ഒന്നിലേറെ തവണ വീഴ്ത്തുന്നത് എല്ലാം ദൃശ്യങ്ങളിൽ ഉണ്ട് .
പിഞ്ചുകുഞ്ഞിനോട് ഡേ കെയർ ജീവനക്കാരുടെ ക്രൂരത
