ആലപ്പുഴ: കേരളോത്സവ വേദിയിൽ വിധികർത്താക്കൾക്ക് നേരെ ഭീഷണി ഉയർത്തി യുവമോർച്ച നേതാവ്. ഒരു കളരിയുടെ നടത്തിപ്പ്കാരനാണ് ഭീഷണി മുഴക്കിയ യുവാവ്. കളരിപ്പയറ്റ് മത്സരത്തിന് മാർക്ക് കുറഞ്ഞിന് കളരിപ്പയറ്റ് അസോ. ജില്ലാ പ്രസിഡൻ്റിനും ജഡ്‌ജസിനും എതിരെയാണ് യുവാവ് ഭീഷണി മുഴക്കിയത്.കാൽ തല്ലിയൊടിക്കുമെന്നും കൊന്നുകളയുമെന്നും യുവാവ് ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കേരളോത്സവ വേദിയിൽ വിധികർത്താക്കൾക്ക് നേരെ യുവമോർച്ച നേതാവിൻ്റെ ഭീഷണിയും കൊലവിളിയും
