വണ്ടർ ഫാൾസിന് യു.ആർ.എഫ് ലോക റെക്കോഡ്

കൊല്ലം :ഏറ്റവും വലിയ അപ്ര ത്യക്ഷമാകുന്ന വെള്ളച്ചാട്ടംസൃഷ്ടി ച്ചതിന്ലാർജസ്റ്റ് സർറിയൽ വാട്ടർഫാൾസ് എന്ന ശീർഷകത്തിൽ ഉൾപ്പെടുത്തിയുആർഎഫ് (യൂണി വേഴ്സ‌ൽ റെക്കോഡ് ഫോറം) ലോക റെക്കോഡ് നൽകി. കൊല്ലം ആശ്രാമം മൈ താനത്ത് 60 അടി ഉയരവും 164 അടി വീതിയുമുള്ള, അപ്രത്യക്ഷ മാകുന്ന വെള്ളച്ചാട്ടം സൃഷ്ടിച്ചാണ് റിക്കാർഡ് നേട്ടത്തിൽ എത്തിയത്. ഇതിന് 1.5 ലക്ഷം ലിറ്റർ ജലസംഭരണശേഷിയും 800 ടൺ ഭാരവുമുണ്ട്. ഡയറക്ടർ ഫയാസ് റഹ്മാൻ,ശില്പിആർ. ശ്യാംകുമാറും മറ്റ് സാങ്കേതിക വിദഗ്‌ധരും ചേർന്നു സൃഷ്ടിച്ച പദ്ധതിക്ക് 630 മണിക്കൂറുകൾ കൊണ്ട് 100 തൊഴിലാളികളുടെപരിശ്രമത്തിലൂടെയാണ് പൂർത്തീ കരിച്ചത്. യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് നേരിട്ട് സ്ഥലം സന്ദർശിച്ച് വിലയിരുത്തിയാണ് റിക്കാർഡിനായി പരിഗണിച്ചത്. കേരള പ്രതിനിധി അനി വർണ്ണം സർട്ടിഫിക്കറ്റും മെഡലും സാക്ഷ്യപത്രവും സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *