കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്

തിരുവനന്തപുരം: കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രനെയാണ് കാട്ടാന ആക്രമിച്ചത്. രാവിലെ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേയ്ക്ക് സ്‌കൂട്ടറിൽ പോകുമ്പോഴാണ് സംഭവം ഉണ്ടായത്.രാവിലെ 6.45 ഓടേയാണ് സംഭവം. കാട്ടാന റോഡ് മുറിച്ചു കടക്കുമ്പോഴാണ് ജിതേന്ദ്രൻ ആ വഴി വന്നത്. ഇതിനിടെ കാട്ടാന ജിതേന്ദ്രന് നേരെ തിരിയുകയായിരുന്നു. കാട്ടാന സ്‌കൂട്ടർ ചവിട്ടിമറിച്ചിട്ടു. ആക്രമണത്തിൽ ജിതേന്ദ്രന് വാരിയെല്ലിന് പൊട്ടലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *