മാള : ഒന്നാമത് തോമസ് പൗലീന അരിമ്പൂർ മെമ്മോറിയൽ അഖില കേരള ഇന്റർ കൊളജിയേറ്റ് പുരുഷ വോളിബോൾ ടൂർണമെന്റിന് മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ക്യാമ്പസിൽ തുടക്കമായി. മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ കിഷോർ കുമാർ ടൂർണമെന്റിന്റെ ഉദ്ഘാടനo നിർവഹിച്ചു. ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു. ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ, ആർട്സ് കോളേജ് സെക്രട്ടറി ആന്റണി മാളിയേക്കൽ ഫൈനാൻസ് ഡയറക്ടർ ജോസ് സി വി എന്നിവർ ആശംസകൾ അർപ്പിച്ചു. എംബിഎ കോളേജ് ഡയറക്ടർ ഡോക്ടർ ജിയോ ബേബി സ്വാഗതവും, ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സുരേഷ് ബാബു നന്ദിയും രേഖപ്പെടുത്തി. വോളിബോൾ കോച്ച് സഞ്ജയ് ബലിക നേതൃത്വം നൽകി.ദേവഗിരി കോളേജ് കോഴിക്കോട്, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഡി പോൾ കോളേജ് അങ്കമാലി, സെന്റ് ജോർജ് കോളേജ് അരുവിത്തറ, ബിഷപ്പ് മൂർ കോളേജ് മാവേലിക്കര, ഹോളി ഗ്രേസ് ആർട്സ് കോളേജ് മാള എന്നീ ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
അഖില കേരള ഇന്റർ കൊളീജിയറ്റ് പുരുഷ വോളിബോൾ ടൂർണമെന്റിന് തുടക്കമായി
