വിഴിഞ്ഞം :ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ഭാഗമായി അദാനി ഫൗണ്ടേഷനും അദാനി സ്കിൽ ഡെവലപ്മെന്റ് സെന്ററും, മുക്കോല ഫാമിലി ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ അസാപ്പ് സ്കിൽ സെന്ററിൽ ബോധവൽക്കരണ പരിപാടിയും സിപിആർ ട്രെയിനിംഗും സംഘടിപ്പിച്ചു.സ്കിൽ ട്രെയിനിങ് സ്റ്റുഡൻറ്സ്, കമ്മ്യൂണിറ്റി വോളണ്ടിയേഴ്സ്, ലൈവിലിഹുഡ് അംഗങ്ങൾ എന്നിവർക്ക് വേണ്ടി സംഘടിപ്പിച്ച ക്ലാസുകൾ ഫാമിലി ഹെൽത്ത് സെന്റർ സ്റ്റാഫുകളായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സനൽ, ജെപിഎച്ച് വിജിത, എം.എൽ.എസ്.പി വിജയലക്ഷ്മി, അദാനി സ്കിൽ ഡെവലപ്മെന്റ് ജിഡിഎ ട്രെയിനർ ഷീജ എന്നിവർ കൈകാര്യം ചെയ്തു.പരിപാടിയിൽ സ്വാഗതം ചെയ്തത് അദാനി സ്കിൽ കോർഡിനേറ്റർ അനുരാഗ് ആയിരുന്നു. ആശംസകൾ അർപ്പിച്ച് സംസാരിച്ചത് അദാനി ഫൗണ്ടേഷൻ ലൈവിലിഹുഡ് കോർഡിനേറ്റർ ജോർജ് സെൻ ആയിരുന്നു.ലോക ഹൃദയ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട്, വിദഗ്ധർ ഹൃദ്രോഗം ലോകത്ത് മരണത്തിന് പ്രധാന കാരണം ആണെന്നും, ആരോഗ്യകരമായ ജീവിത ശൈലി, ശരിയായ ഭക്ഷണക്രമം, വ്യായാമം, പുകയിലയും മദ്യവും ഒഴിവാക്കൽ എന്നിവ ഹൃദ്രോഗങ്ങളെ തടയാൻ നിർണായകമാണെന്നും പറഞ്ഞു. ഹൃദയാഘാതം സംഭവിക്കുന്ന അവസരങ്ങളിൽ സിപിആർ (Cardio Pulmonary Resuscitation) അറിഞ്ഞാൽ അനേകം ജീവൻ രക്ഷിക്കാനാകുമെന്ന് അവർ കൂടി വ്യക്തമാക്കി.“Strengthen Your Heart – Live Longer” എന്ന ലോക ഹൃദയ ദിനത്തിന്റെ ആഗോള സന്ദേശത്തോട് ചേർന്നാണ് ഇത്തരം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
ലോക ഹൃദയ ദിനം: ബോധവൽക്കരണ ക്ലാസും സിപിആർ ട്രെയിനിംഗും
