വിഴിഞ്ഞം: ഗവ.ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ മൊബൈൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം.) ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി.രാജ്യത്തെ യഥാർത്ഥ പോളിംഗ് നടപടിക്രമങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നതിനായി,എല്ലാ തിരഞ്ഞെടുപ്പു നടപടി ക്രമങ്ങളും അനുകരിച്ചാണ് ഇലക്ഷൻ നടത്തിയത്.തിരഞ്ഞെടുപ്പ് പ്രഖ്യാപനം,നോമിനേഷൻ സമർപ്പണം,ഇലക്ഷൻ പ്രചാരണം,കൊട്ടിക്കലാശം,തിരഞ്ഞെടുപ്പ് ഓഫീസർമാർ,ഫലപ്രഖ്യാപനം,സുരക്ഷാ ഉദ്യോഗസ്ഥർ,പോളിംങ് സ്റ്റേഷനുകൾ,പോസ്റ്റൽ ബാലറ്റുകൾ, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും കുട്ടികളുടെ നേതൃത്വത്തിലാണ് നടന്നത്. വിദ്യാർത്ഥികൾ അവരുടെ തിരിച്ചറിയൽ കാർഡ് കാണിക്കുകയും, വോട്ട് രേഖപ്പെടുത്താൻ അവരുടെ വിരലുകളിൽ മഷി പുരട്ടുകയും ചെയ്തു. വിദ്യാർത്ഥികളിൽ നേതൃത്വവും ഉത്തരവാദിത്തവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.സ്കൂൾ ലീഡർ,അസിസ്റ്റന്റ് ലീഡർ, വിവിധ ക്ലബ്ബുകളുടെ കൺവീനർ, സ്പോർട്സ് ക്യാപ്റ്റൻ, ഫൈനാൻസ് കൺവീനർ തുടങ്ങിയ സ്ഥാനങ്ങളാണ് ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.
ഫോട്ടോ: വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ യു.പി. സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ വോട്ട് രേഖപ്പെടുത്തുന്ന വിദ്യാർത്ഥികളുടെ നിര