ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റാഞ്ചിയിൽ നടക്കുന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി പുതിയ ചരിത്രം കുറിച്ചു. ഏകദിന ക്രിക്കറ്റിൽ തൻ്റെ 52-ാം സെഞ്ചുറി തികച്ച കോലി, ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡാണ് തകർത്തത്. ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിൻ നേടിയ 51 സെഞ്ചുറികളുടെ റെക്കോഡാണ് കോലി ഇതോടെ മറികടന്നത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടപ്പെട്ടെങ്കിലും, പിന്നീട് ക്രീസിലെത്തിയ വിരാട് കോലി ക്യാപ്റ്റൻ കെ.എൽ. രാഹുലിനൊപ്പം ചേർന്ന് ഇന്നിങ്‌സിൻ്റെ അടിത്തറ ഉറപ്പിച്ചു.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോലിയുടെ ആറാമത്തെ ഏകദിന സെഞ്ചുറിയാണിത്.അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹത്തിൻ്റെ 83-ാമത്തെ സെഞ്ചുറിയും ഈ തകർപ്പൻ പ്രകടനത്തിലൂടെ പിറന്നു.36-കാരനായ കോലിയുടെ ഈ റെക്കോർഡ് പ്രകടനം ക്രിക്കറ്റ് ലോകമെമ്പാടും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ചരിത്രനേട്ടവുമായി വിരാട് കോലി
