ഡേറ്റിംഗ് കിംവദന്തികള്‍ക്കിടയില്‍, പോപ്താരം കാറ്റി പെറിയും മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഉല്ലാസനൗകയില്‍ അവധിദിനങ്ങള്‍ ചെലവഴിക്കുന്ന ഹോട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. യാട്ടിന്റെ മേല്‍ത്തട്ടില്‍നിന്ന് ഇരുവരും ചുംബിക്കുന്ന ചിത്രമാണ് വൈറലായത്. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായെന്നും ബന്ധം പിരിഞ്ഞെന്നുമുള്ള ഗോസിപ്പുകള്‍ക്കു പിന്നാലെയാണ് കമിതാക്കളുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നത്.പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് ഇരുവരും ഒന്നിച്ചാണെന്നാണ്. വൈറലായ ചിത്രങ്ങളില്‍, പെറി കറുത്ത സ്വിമ്മിങ് സ്യൂട്ടില്‍ അര്‍ധനഗ്നനായിനില്‍ക്കുന്ന ട്രൂഡോയെ ചുംബിക്കുന്നതു കാണാം. ട്രൂഡോ പെറിയുടെ കവിളില്‍ തലോടുന്നതായി തോന്നും. അനുരാഗപരവശരായ പ്രണയജോഡികളെയാണ് യാട്ടിന്റെ മേല്‍ത്തട്ടില്‍ കാണാനാകുക.ജൂലൈയില്‍ മോണ്‍ട്രിയലില്‍ നടന്ന അത്താഴവിരുന്നിനിടെയാണ് കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടത്. ഇരുവരും അടുപ്പത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പെറിയുടെയും ട്രൂഡോയുടെയും ഒന്നിച്ചുള്ള പ്രത്യക്ഷപ്പെടല്‍. കാനഡയില്‍ നടന്ന പെറിയുടെ ലൈഫ് ടൈംസ് ടൂര്‍ സ്റ്റോപ്പിലും ട്രൂഡോ പങ്കെടുത്തിരുന്നു.ഏഴു വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം ഈ വര്‍ഷം ജൂണില്‍ നടന്‍ ഒര്‍ലാന്‍ഡോ ബ്ലൂമുമായുള്ള ബന്ധം പെറി അവസാനിപ്പിച്ചിരുന്നു. താരങ്ങളുടെ മകള്‍ ഡെയ്സി ഡോവിനെ ഒരുമിച്ച് വളര്‍ത്തുകയാണെന്ന് അടുത്തവൃത്തങ്ങള്‍ പറഞ്ഞിരുന്നു. 2016ല്‍ ഡേറ്റിംഗ് ആരംഭിച്ച പെറിക്കും ബ്രൂമിനും 2020 ഓഗസ്റ്റിലാണ് മകള്‍ ജനിക്കുന്നത്.18 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനുശേഷം 2023 ഓഗസ്റ്റില്‍, ഭാര്യ സോഫി ഗ്രിഗോയറില്‍നിന്ന് വേര്‍പിരിയുന്നതായി ട്രൂഡോ പറഞ്ഞു. ഇരുവര്‍ക്കും മൂന്നു കുട്ടികളുണ്ട്.
പ്രണയലഹരിയില്‍ കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും; ഉല്ലാസനൗകയിലെ ചുംബനചിത്രങ്ങള്‍ വൈറല്‍
