രാജ്യത്തെ നടുക്കിയ കരൂർ ദുരന്തത്തിൽ പ്രതികരിച്ച് നടൻ വിജയ്. തന്റെ ഹൃദയം തകർന്നുവെന്നും അസഹനീയമായ ദുഖത്തിലാണ് താനെന്നും നടൻ വിജയ്. എക്സിലൂടെയാണ് താരത്തിന്റെ പ്രതികരിച്ചിരിക്കുന്നത്. ദുരന്തം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വിജയ്‌യുടെ പ്രതികരണം.ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട തന്റെ സഹോദരി സഹോദരന്മാരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതായും, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കാൻ താൻ പ്രാർത്ഥിക്കുന്നുവെന്നും വിജയ് എക്സിൽ കുറിച്ചു.
‘എന്റെ ഹൃദയം തകർന്നു’;കരൂർ ദുരന്തത്തിൽ പ്രതികരിച്ച് വിജയ്
