കൊച്ചി: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ സിനിമയുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ ഗീതുവിന് നേരെ വലിയ വിമർശനങ്ങൾ ആണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ ഡബ്ല്യൂസിസി എന്ന കൂട്ടായ്മയെ തന്നെ പരോക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവും നടനുമായ വിജയ് ബാബു. ‘ഇരട്ടത്താപ്പിന്റെ റാണിമാർ’ എന്നാണ് ഡബ്ല്യൂസിസി അംഗങ്ങളെ വിജയ് ബാബു വിശേഷിപ്പിച്ചിരിക്കുന്നത്. പുരുഷന്മാരെ ആക്രമിക്കണം എന്ന് തോന്നുമ്പോൾ അവർ ഒരു ‘കൂട്ടായ്മ’ ആയി മാറുന്നു. സ്വന്തം താൽപ്പര്യങ്ങൾക്കായി അവർ ഒന്നിച്ചുനിന്ന് ആക്രമിക്കുകയും, അത് കഴിഞ്ഞാൽ അടുത്ത പ്രശ്നം ഉണ്ടാകുന്നത് വരെ പിരിഞ്ഞുപോവുകയും ചെയ്യുന്നു. എന്നാൽ അവർക്ക് സ്വന്തമായി യാതൊരു മാനദണ്ഡങ്ങളോ രീതികളോ ഇല്ല എന്നാണ് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചത്.
‘ഇരട്ടത്താപ്പിന്റെ റാണിമാർ’; ഡബ്ല്യൂസിസിയെ പരോക്ഷമായി പരിഹസിച്ച് വിജയ് ബാബു
