പറവൂർ:2024 – 2025 വർഷത്തെ എം.എൽ എ യുടെ ആസ്തിവികസന സ്കീമിൽ ഉൾപ്പെടുത്തി 13.20 ലക്ഷം രുപ ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ പള്ളിപറമ്പ് – വയലുപാടം തെക്ക് റോഡ് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കമല സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാരോണ്‍ പനക്കല്‍, സംസ്ഥാന കാർഷിക വികസന ബാങ്ക് മുന്‍ എക്സിക്യുട്ടീവ് ഡയറക്ടർ ടി.എ.നവാസ്, എം.എസ്. റജി, കെ.ടി.പയസ്, ശശി, ഗോപാലക്യഷ്ണന്‍, വി.ജി.ശശിധരന്‍, ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പള്ളിപ്പറമ്പ് റോഡ് തുറന്നു
