കേരളത്തിലെ ദീർഘദൂര യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സംസ്ഥാനത്തിന് അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.ഡൽഹി റെയിൽവേ സ്റ്റേഷനിൽ സജ്ജീകരിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സംസ്ഥാനങ്ങൾക്കും സ്ലീപ്പർ ട്രെയിനുകൾ ലഭ്യമാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും കേരളത്തിന് നേരത്തെ തന്നെ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സംസ്ഥാനത്തിലേക്കും
