ഔദ്യോഗിക ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇനി മുതല്‍ രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. മൂന്ന് മിനിറ്റും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള, ആറ് ചരണങ്ങളടങ്ങിയ വന്ദേമാതരമാണ് ആലപിക്കേണ്ടതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗരേഖയില്‍ പറയുന്നു. ദേശീയ പതാക ഉയര്‍ത്തുമ്പോഴും രാഷ്ട്രപതി ഔദ്യോഗിക ചടങ്ങുകളില്‍ എത്തുമ്പോഴും വന്ദേമാതരം ആലപിക്കണം. രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിന് മുന്‍പും ശേഷവും ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *