ഡോ. വന്ദന ദാസ് കൊലക്കേസ് ശിക്ഷാ വിധി 21-ലേക്ക് മാറ്റി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധി ഈ മാസം 21-ലേക്ക് മാറ്റി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടന്നത്. പ്രതി കൊടുവട്ടൂർ സ്വദേശി സന്ദീപ് കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. കൊലപാതകം IPC 302, വധശ്രമം (മറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്) PC 307, ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊതുപ്രവർത്തകനെ മാരകമായി പരുക്കേൽപ്പിക്കുക IPC 333, മാരകായുധങ്ങൾ ഉപയോഗിച്ച് പരുക്കേൽപ്പിക്കുക IPC 324 , അന്യായമായി തടഞ്ഞുവെക്കൽ IPC 341, സർക്കാർ ഉദ്യോഗസ്ഥനെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുന്നതിനായി ആക്രമിക്കുക IPC 353, തെളിവ് നശിപ്പിക്കൽ IPC 201, വധഭീഷണി മുഴക്കൽ IPC 506(2) പൊതുപ്രവർത്തകനെ ജോലിയിൽ നിന്ന് പിന്തിരിപ്പിക്കാൻ പരുക്കേൽപ്പിക്കുക IPC 332 തുടങ്ങി പത്ത് കേസുകളിലാണ് സന്ദീപിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ആശുപത്രി സംരക്ഷണ നിയമ പ്രകാരമുള്ള കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *