വൈക്കം: സംസ്ഥാന എനർജി മാനേജ്മെൻ്റ് സെൻ്ററിൻ്റെ സഹകരണത്തോടെ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന, പരിസ്ഥിതി പരിപാലന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ വൈക്കം നിയോജകമണ്ഡലതല “കുളിർമ ” ഊർജസംരക്ഷണ ശില്പശാല സംഘടിപ്പിച്ചു. വീടുകളിലും കെട്ടിടങ്ങളിലും കൂൾ റൂഫ് സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിച്ച് ഉള്ളിലെ ചൂട് കുറയ്ക്കുകയും ഫാൻ, എ.സി തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള അറിവു നൽകലാണ് ശില്പശാലയുടെ ലക്ഷ്യം. വൈക്കം ഫൊറോനാ പള്ളി ഹാളിൽ സഹൃദയ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. സിബിൻ മനയം പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. നമ്മുടെ നാടിൻ്റെ തനതു നിർമാണ സാങ്കേതിക വിദ്യകൾ വീടുകളിലെ താപനില ക്രമപ്പെടുത്തുന്നതിന് സഹായകമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ടി.വി. പുരം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും സഹൃദയ ആനിമേറ്ററുമായ ജീന തോമസ്, സഹൃദയ ടെക്ക് റിന്യൂവബിൾ എനർജി കോ ഓർഡിനേറ്റർ റജി ജയിംസ് എന്നിവർ സംസാരിച്ചു. എനർജി മാനേജ്മെൻ്റ് സെൻ്റർ റിസോഴ്സ് പേഴ്സൺ ജീസ് പി.പോൾ ക്ലാസ് നയിച്ചു.
ഫോട്ടോ: “കുളിർമ ” ഊർജസംരക്ഷണ ശില്പശാല വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ഉദ്ഘാടനം ചെയ്യുന്നു. റജി ജയിംസ്, ഫാ. സിബിൻ മനയംപിള്ളി, ജീന തോമസ് എന്നിവർ സമീപം
ജീസ് പി.പോൾ
8943710720