പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്ത് വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുന്നു.തലയാഴം ഡിവിഷനിലെ ടി വിപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നിരവധി പരിമിതികളും വെല്ലുവിളികളും നേരിട്ടിരുന്നു.എന്നാൽ കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ട് ആ പരിമിതികളെയെല്ലാം മറികടക്കാൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമി ബോബി നിരവധി പദ്ധതികളാണ് സ്കൂളിനു വേണ്ടി ചെയ്തുതീർത്തിട്ടുള്ളത്. 2024-25 ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്കൂളിൻറെ അങ്കണം മനോഹരമായ ടൈലുകൾ വിരിച്ച് ആകർഷകമാക്കി.തലയെടുപ്പോടെ കൂടിയ കമാനം, ഗേറ്റ് എന്നിവ സ്ഥാപിക്കുകയും ചെയ്തു.കൂടാതെ എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് ചുറ്റുമതിൽ നിർമ്മാണം പൂർത്തീകരിക്കുകയുണ്ടായി.ഇപ്പോൾ സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ ആൺകുട്ടികൾക്കായി ടോയ്‌ലറ്റ് സമുച്ചയം 15 ലക്ഷം രൂപ മുടക്കി പണി പൂർത്തീകരിച്ചത്..ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജി ഷാജി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഗീത ജോഷി സ്കൂൾ പ്രിൻസിപ്പാൾ ഹേമപ്രിയ ഹെഡ്മിസ്ട്രസ് ഷാഹിന ബീഗം എന്നിവർ പങ്കെടുത്തു.
ടി.വി പുരം ഹയർ സെക്കണ്ടറി സ്കൂളിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 15 ലക്ഷം രൂപയുടെ പുതിയ ടോയ്ലറ്റ് സമുച്ചയം പണി പൂർത്തീകരിച്ച് ജില്ലാ പഞ്ചായത്ത് പൊതു മരാമത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഹൈമി ബോബി വിദ്യാർത്ഥികൾക്ക് തുറന്ന് നൽകി
