വൈക്കം :പള്ളിപ്രത്ത്ശ്ശേരി സെൻ്റ് ലൂയിസ് UP സ്കൂളിലെസ്വാതന്ത്ര്യദിനാഘോഷ ഭാഗമായി വർണ്ണശബളമായ റാലിസംഘടിപ്പിച്ചു.സ്വാതന്ത്ര്യ സമര ദേശീയ നേതാക്കളെ അനുസ്മരിപ്പിക്കും പ്രകാരം വസ്ത്രധാരണം നടത്തിയ കുട്ടികളുടെ പങ്കാളിത്തം ,ത്രിവർണ്ണ പതാക , ബലൂണുകൾ , എന്നിവ ഏന്തിയ കുട്ടികൾ ,സ്കൂൾ ബാൻ്റ് എന്നിവ റാലിയെആകർഷകമാക്കി.രക്ഷിതാക്കളും ,അധ്യാപകരും റാലിയിൽ അണിനിരന്നു.വിവിധ മൽസരങ്ങൾ ,കലാപരിപാടികൾ ,മധുരപലഹാര വിതരണം എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർഫാ.ബെർക്മാൻസ് കൊടയ്ക്കൽ നിർവ്വഹിച്ചു.PTAപ്രസിഡൻ്റ് K ഉദയകുമാർഅധ്യക്ഷത വഹിച്ചു.PTA അംഗങ്ങളായ M കണ്ണൻ ,ശരത് എന്നിവർ സമ്മാനവിതരണം നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർബൈജുമോൻ ജോസഫ്, സീനിയർ അസിസ്റ്റൻറ് സ്റ്റെല്ല ജോസഫ് ,സ്റ്റാഫ് സെക്രട്ടറിജിസ് M ജോസഫ് , സീജ E ജോസ്,മാസ്റ്റർ അഭിനവ് AMഎന്നിവർ പ്രസംഗിച്ചു
വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
