കാട് പിടിച്ചും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും സമീപവാസികൾക്ക് ശല്യമായി മാറിയആര്യങ്കാല പൊതു ശ്മശാന ഭൂമിയിൽ, പകൽവീട് ആരംഭിച്ചത് മുതിർന്ന പൗരൻമാരുടെസംഗമത്തോടെ.ചാലക്കുടി:പതിറ്റാണ്ടുകളുടെ പഴക്കമുള്ളതും, ഇപ്പോൾ കാര്യമായി ഉപയോഗമില്ലാതെ കിടക്കുന്നതുമായ, ചാലക്കുടി നഗരസഭയുടെ ആര്യങ്കാല പൊതുശ്മശാന ഭൂമിയിൽ വയോജനങ്ങൾക്കായി ക്ഷേമമന്ദിരം തുറന്നു.നഗരസഭയിലെ 31 വാർഡിലെ ആര്യങ്കാല പൊതു ശ്മശാനത്തിന്റെ ഭൂമിയിൽ ഒരു ഭാഗത്താണ് വയോജനങ്ങൾക്കായി പകൽവീട് നിർമ്മിച്ചത്.ചാലക്കുടി പഞ്ചായത്ത് ആയിരുന്ന കാലം മുതൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് പൊതുശ്മശാനമായി ഉപയോഗിച്ചിരുന്നതാണ് ഈ സ്ഥലം. നഗരസഭയിൽ ഗ്യാസ് ക്രിമിറ്റോറിയം വന്നതോടുകൂടി ആര്യങ്കാലയിൽ മൃതദേഹ സംസ്കാരം വളരെ കുറഞ്ഞിരുന്നു.മാത്രമല്ല വളരെ അപൂർവമായ ഉണ്ടാകുന്ന ചില അനാഥ മൃതദേഹങ്ങൾ മാത്രമാണ് ഇപ്പോൾ ഇവിടെ സംസ്കരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിസ്തൃതമായിട്ടുള്ള ശ്മശാനത്തിൻ്റെ സ്ഥലത്തിൽ നിന്നും ഒരു ഭാഗം തിരിച്ചെടുത്ത് ഇവിടെ വയോജനങ്ങൾക്ക് അവരുടെ മാനസിക ഉല്ലാസങ്ങൾക്കും മറ്റും ഒത്തു ചേരുന്നതിനുള്ള ഒരു പകൽവീട് നിർമ്മിക്കണമെന്ന് ആശയം ഉണ്ടായത്. വാർഡ് സഭയുടെയും കൗൺസിലർ ജോജി കാട്ടാളൻ്റേയും ഇത് സംബന്ധിച്ച നിർദ്ദേശം, നഗരസഭ കൗൺസിൽ ചർച്ച ചെയ്യുകയും, കൗൺസിൽ പദ്ധതിക്ക് അംഗീകാരം നൽകുകയും ചെയ്തു.പൊതു ശ്മശാനത്തിൽ നിന്നും കുറച്ചു ഭൂമി റവന്യൂ വകുപ്പിനെ കൊണ്ട് അളന്നു തിരിച്ച് ഇവിടെ പകൽവീട് നിർമ്മിക്കുന്നതിന് 15 ലക്ഷം രൂപ അനുവദിക്കുകയും , ആദ്യഘട്ടം നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.പകൽവീടിനുള്ള സ്ഥലം പ്രത്യേകം മതിൽകെട്ടി തിരച്ച്, മറ്റൊരു റോഡിൽ നിന്നും ഇവിടേക്ക് പ്രവേശന സൗകര്യവും ഒരുക്കിയിട്ടുണ്ട്.വാർഡ് സഭകൾ ചേരുന്നതിനും കുടുംബശ്രീ ഉൾപ്പെടെയുള്ള മീറ്റിംങ്ങുകൾ നടത്തുന്നതിനും ഇതോടെസാധ്യമാകും.നിരവധിമുതിർന്ന പൗരൻമാരുടെ സംഗമത്തോടെ നടന്ന പകൽവീടിൻ്റെഉത്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ നിർവ്വഹിച്ചു., വാർഡ് കൗൺസിലർ ജോജി കാട്ടാളൻ അധ്യക്ഷത വഹിച്ചു.
ചാലക്കുടി നഗരസഭ ഉപയോഗശൂന്യമായി കിടന്നശ്മശാന ഭൂമിയിൽ വയോജനങ്ങൾക്ക് ക്ഷേമ കേന്ദ്രംതുറന്നു
