വൈക്കം: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ വിഭാവനം ചെയ്ത ആദര്‍ശങ്ങളും എന്‍ എസ് എസ് ഭരണഘടനയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുവാന്‍ സമുദായാംഗങ്ങള്‍ പ്രതിജ്ഞാ ബദ്ധരാണെന്ന് എന്‍ എസ് എസ് യൂണിയന്‍ ചെയര്‍മാന്‍ പി ജി എം നായര്‍ കാരിക്കോട് പറഞ്ഞു. താലൂക്ക് എന്‍. എസ്. എസ്. യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ഐക്യദാര്‍ഢ്യ റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍. എസ്. എസ്. നേതൃത്വത്തിന് സമ്മേളനം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കെ. എന്‍. എന്‍ സ്മാരക ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ യുണിയന്‍ വൈസ് ചെയര്‍മാന്‍ പി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ യൂണിയനിലെ 97 കരയോഗങ്ങളില്‍ നിന്നുമുള്ള കരയോഗ – വനിതാ സമാജ അംഗങ്ങള്‍ പങ്കെടുത്തു. ആനുകാലിക വിഷയങ്ങളില്‍ സമുദായത്തിന്റെ നിലപാട് യോഗത്തില്‍ വിശദീകരിച്ചു. സംഘടനയുടെ കെട്ടുറപ്പും ശക്തിയും വര്‍ദ്ധിപ്പിക്കുവാന്‍ ഉതകുന്ന കര്‍മ്മ പദ്ധതികളുടെ കരട് യോഗത്തില്‍ അവതരിപ്പിച്ചു. എന്‍. എസ.് എസ് രജിസ്ട്രാര്‍ ഓഫീസ് സൂപ്രണ്ട് ബി ഗോപാലകൃഷ്ണന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി അഖില്‍ ആര്‍. നായര്‍, എന്‍. മധു , പി. എസ്. വേണുഗോപാല്‍, കെ. എന്‍. സഞ്ജീവ്, ദിനേശ്കുമാര്‍, കെ. ജയലക്ഷ്മി, എസ.് മധു, പി. എന്‍. രാധാകൃഷ്ണന്‍, ബി. അനില്‍കുമാര്‍, ബി. ജയകുമാര്‍, കൃഷ്ണകുമാര്‍, ശ്രീകല ദിലീപ്, ജയ രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം ; വൈക്കം താലൂക്ക് എന്‍ എസ് എസ് യൂണിയന്റെ ഐക്യദാര്‍ഢ്യ സമ്മേളനം യൂണിയന്‍ ചെയര്‍മാന്‍ പി ജി എം നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
എന്‍. എസ്. എസ്പ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കും: പി ജി എം നായർ
