വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ വിശുദ്ധ കുർബാനയോടുള്ള ഭക്തിയുടെയും വിശ്വാസത്തിന്റെയും ഫലമായിട്ടാണ് കേരള സഭയിൽ 1866 ൽ നാല്പതുമണി ആരാധന ആരംഭിച്ചത്.
1920 മുതൽ 1932 വരെയുള്ള ഒരു വ്യാഴവട്ടക്കാലം വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ വികാരി ആയിരുന്ന ആലങ്കര കുരുവിള അച്ചൻ 1927 ൽ വൈക്കം പള്ളിയിൽ നാല്പതുമണി ആരാധനയ്ക്ക് തുടക്കം കുറിച്ചു. നവംബർ 8, 9, 10 എന്നീ തീയതികളിലാണ് ഇദംപ്രഥമമായി ആരാധന നടത്തപ്പെട്ടത്.
1951 ഡിസംബറിൽ രജത ജൂബിലി ആഘോഷത്തിൽ എറണാകുളം രൂപത മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ, ചങ്ങനാശേരി രൂപത മെത്രാൻ മാർ മാത്യു കാവുകാട്ട് എന്നിവർ പങ്കെടുത്തു.
1977 ൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ എറണാകുളം അതിരൂപത കർദ്ദിനാൾ മാർ ജോസഫ് പറേക്കാട്ടിൽ, എറണാകുളം അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി എന്നിവർ സന്നിഹിതരായിരുന്നു.
പ്ലാറ്റിനം ജൂബിലി സ്മാരകമായി നിർമ്മിച്ച സാൻജോസ് പാരീഷ് ഹാളിന്റെ ഉദ്ഘാടനം 2001ൽ എറണാകുളം – അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ തോമസ് ചക്യത്ത് നിർവഹിച്ചു.
2025 ജനുവരി 10,11,12(വെള്ളി, ശനി, ഞായർ) എന്നീ ദിനങ്ങളിൽ , അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് തൊണ്ണൂറ്റി ഒൻപതാമത് വർഷത്തിലേക്ക്…..
ജിജോ ചെറിയാൻ,ആലങ്കര കൊണ്ടിയിൽ