വൈക്കം-വെച്ചൂര്‍ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്നു; ഗതാഗതം ഇഴയുന്നു, അപകടങ്ങള്‍ പെരുകുന്നു

വൈക്കം ; വൈക്കം – ചേര്‍ത്തല താലൂക്കുകളെ എളുപ്പ മാര്‍ഗ്ഗം ബന്ധിപ്പിക്കുന്ന വൈക്കം വെച്ചൂര്‍ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്നത് ഗതാഗതത്തിന് തടസ്സമായി. തോട്ടുവക്കം പാലംമുതല്‍ ബണ്ട്‌റോഡ് ജംഗ്ഷന്‍ വരെയുള്ള റോഡ് ഭാഗം ദീര്‍ഘ നാളുകളായി വലിയ ഗര്‍ത്തങ്ങള്‍ രൂപം കൊണ്ട് അപകടവസ്ഥയിലാണ്. വൈക്കം ചേര്‍ത്തല ആലപ്പുഴ മേഖലകളിലേക്ക് ഒട്ടേറെ ചരക്ക് വാഹനങ്ങള്‍ കടന്ന് പോവുന്ന പ്രധാന റോഡാണിത്. റോഡിലെ വലിയ കുഴികളില്‍ വീണ് വാഹനങ്ങള്‍ കേടുപാടുകള്‍ സംഭവിച്ച് റോഡരികില്‍ കിടക്കുന്ന സ്ഥിതിയാണ്. റോഡിലെ വലിയ ഗര്‍ത്തങ്ങളില്‍ പെയ്ത്ത് വെള്ളം നിറഞ്ഞുകിടക്കുന്നത് കൊണ്ട് കുഴികളുടെ ആഴവും അപകട സാഹചരൃവും തിരിച്ചരിയാന്‍ കഴിയാത്ത സ്ഥിതിയാണ് പല ഇരുചക്ര വാഹനങ്ങളും മറ്റും കുഴിയില്‍ വീണ് അപകടങ്ങളുണ്ടാകുന്നത് നിതൃ സംഭവങ്ങളാണ്. റോഡിലെ അപകട സാഹചരൃങ്ങള്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ലന്നും ആരോപണമുണ്ട്. എം. എല്‍. എ പോലും റോഡിലെ അപകട സാഹചരൃം മനസ്സിലാക്കി വഴിമാറി സഞ്ചരിക്കുകയാണെന്ന് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് യു. ബേബി ആരോപിച്ചു. തോട്ടകം ഉല്ലല മാടപ്പള്ളി മേഖലകളില്‍ വലിയ കുഴികളാണ് രൂപം കൊണ്ടിട്ടുള്ളത്. ഇതുമൂലം വാഹനങ്ങളുടെ കടന്ന് പോക്ക് മന്ദഗതിയിലാണ്. ഏറ്റവും വാഹനത്തിരക്കുള്ള റോഡ് കുണ്ടും കുഴിയുമായി തകര്‍ന്നിട്ടും പുനര്‍ നിര്‍മാണത്തിന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ്സ് നോതാവ് യു. ബേബി ആരോപിച്ചു. റോഡിലെ അപകട സാഹചരൃം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.ചിത്രവിവരണം- വൈക്കം-വെച്ചൂര്‍ റോഡ് തോട്ടകം മുതല്‍ ബഡ്‌റോഡ് ജംഗ്ഷന്‍ വരെ വലിയ ഗര്‍ത്തങ്ങള്‍ രൂപം കൊണ്ട് തകര്‍ന്ന നിലയില്‍.

Leave a Reply

Your email address will not be published. Required fields are marked *