വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുൽസവത്തിനും ഉദയനാപുരം സുബ്രമ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉൽസവത്തിനും കൊടിയേറ്റാനുള്ള കൊടിക്കയർ സമർപ്പണം ഭക്തിസാന്ദ്രമായി.അവകാശികളായ ഉന്റാശ്ശേരി കുടുംബക്കർ താലങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടി യോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ കൊടിക്കയർ സമർപ്പിച്ചു. അഡ്മിനിസ്ട്രേറ്റാവ് ഓഫിസർ ജെ.എസ് വിഷ്ണു ഏറ്റുവാങ്ങി.ഉദയനാപുരം ക്ഷേത്രത്തിൽ ബലിക്കൽ പുരയിലാണ് കൊടിക്കയർ സമർപ്പിച്ചത്. സബ് ഗ്രൂപ്പ് ഓഫിസർ രാഹുൽ രാധാകൃഷ്ണൻ , വി.ആർ.സി. നായർ , കെ.എൻ.ഗിരിഷ് , അഡ്വ. രശ്മി നന്ദനൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വൈക്കം ക്ഷേത്രത്തിൽ 65 മീറ്റർ നീളത്തിലും ഉദയനാപുരം ക്ഷേത്രത്തിൽ 60 മീറ്റർ നീളത്തിലുമാണ് കൊടിക്കയർ ഒരുക്കിയത്. വേമ്പനാട്ട് കായൽ കടത്തിയതിന് പാരിതോഷികമായി ഉന്റാശ്ശേരി കുടുംബക്കാർക്ക് തിരുവിതാംകൂർ മഹാരാജാവ് കല്പിച്ച് കൊടുത്ത അവകാശമാണ് കൊടിക്കയർ സമർപ്പണം.വൈക്കത്തഷ്ടമി യുൽസവത്തിന് ഡിസം.1 നാണ് കൊടികയറുക. പ്രസിദ്ധമായ അഷ്ടമി 12 നാണ്.ആറാട്ട് 13 ന് .ഉദയനാപുരം ക്ഷേത്രത്തിൽ നവം.26 ന് കൊടികയറും. തൃക്കാർത്തിക ഡിസ.. 4 നും ആറാട്ട് 5 നു മാണ്
