ലഖ്‌നൗ: യുപിയിലെ ബറെയ്‌ലിയിൽ ഇരുവിഭാഗങ്ങൾക്കിടയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ 48 മണിക്കൂർ ഇന്റർനെറ്റിന് നിരോധനമേർപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് മൂന്നുവരെയാണ് നിരോധനം. ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റർ കാമ്പയിനിന്റെയും ദസറ, ദുർഗാപൂജ ആഘോഷങ്ങളുടെയും സാഹചര്യത്തിലാണ് സംഘർഷാവസ്ഥ. ഘോഷയാത്രകൾ നടക്കുന്നതിനാൽ കടുത്ത ജാഗ്രത വേണമെന്ന് പൊലീസിന്റെ നിർദേശം. ഫെയ്‌സ്ബുക്, യൂട്യൂബ്, വാട്‌സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വർഗീയ വികാരം ഇളക്കിവിടാനുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് ഇന്റർനെറ്റ് നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.
യുപി ബറെയ്‌ലിയില്‍ സംഘര്‍ഷാവസ്ഥ; രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചു
