കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും തമ്മിലുള്ള യോഗം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ധനകാര്യമന്ത്രാലയത്തിൽ വച്ചാണ് യോഗം ചേരുന്നത്. കേരളത്തിന്റെ ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കും.കാലാകാലങ്ങളായി സംസ്ഥാനം ആവശ്യപ്പെടുന്ന എയിംസ് യോഗത്തിൽ ഉന്നയിക്കും.ഒപ്പം 2026 ബജറ്റിൽ സംസ്ഥാനത്തിന് വേണ്ട പരിഗണന നൽകണം എന്നും അറിയിക്കും. ഈ മാസം 28നാണ് പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുക. ഫെബ്രുവരി ഒന്നിനായിരിക്കും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക.
കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രിമാരുടെ യോഗം ഇന്ന്
