യുഎഇയിലെ പ്രമുഖ മലയാളി ജുവലറി ഗ്രൂപ്പായ സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

ദുബായ്: യുഎഇയിലെ പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പ് സ്കൈ ജ്വല്ലറിയുടെ ചെയർമാൻ ബാബു ജോണിന്റെ മകനും സ്‌കെ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ അരുൺ (46)ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി ദുബായിലെ വീട്ടിൽ തനിച്ചായിരുന്ന അരുണിന് ആരോഗ്യകരമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. ഭാര്യയും 15ഉം 12 ഉം വയസ്സുള്ള മക്കളുണ്ട്. അരുണിന്റെ മാതാപിതാക്കളും സഹോദരങ്ങളും നിലവിൽ കേരളത്തിലാണ് .ദുബായിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. കമ്പനിയുടെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ അരുൺ മുഖ്യപങ്ക് വഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *