ബെര്‍ലിന്‍: തെക്കുപടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ബാഡന്‍-വ്രെറ്റംബര്‍ഗില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6:10 ഓടെ ഫ്രഞ്ച് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബിബെറാച്ച് ജില്ലയിലാണ് സംഭവം ഉണ്ടായത്.ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, സിഗ്മറിംഗനില്‍ നിന്ന് ഉല്‍മിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയിരിക്കുന്നത്. ഡച്ച് ബഹാന്‍ റീജണല്‍ എക്‌സ്പ്രസ് ട്രെയിനിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്.
ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റി;നിരവധി പേര്‍ കൊല്ലപ്പെട്ടു
