തിരുവനന്തപുരം അമ്പൂരിയിൽ കാട്ടുപോത്ത് ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. പരുത്തിപ്പള്ളി ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനാണ് പരിക്കേറ്റിരിക്കുന്നത്. ഇന്ന് രാവിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ അടുത്തരയിൽ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ജനവാസമേഖലയിൽ കാട്ടുപോത്ത് ഉണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്നാണ് അനിലിന്‍റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം സ്ഥലത്ത് എത്തിയത്. കാട്ടിലേക്ക് കയറ്റിവിടാൻ ശ്രമിക്കുന്നതിനിടയിൽ കാട്ടുപോത്ത് വനംവകുപ്പ് സംഘത്തിനുനേരെ പാഞ്ഞടുക്കുകയും, തിരിഞ്ഞ് ഓടാൻ ശ്രമിച്ച അനിൽ കുമാറിനെ കുത്തി വീഴ്ത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *