കുടിവെളളം മുടങ്ങും

കേരള വാട്ടർ അതോറിറ്റി വാട്ടർ വർക്സ്  സെക്ഷൻ വണ്ടിത്തടത്തിന്റെ കീഴിലുള്ള 21.9MLD വെള്ളായണി ജല ശുദ്ധീകരണ ശാലയിൽ അടിയന്തിരമായി ശുചീകരണ പ്രവർത്തികളും അനുബന്ധ പ്രവർത്തികളും നടത്തേണ്ടതിനാൽ 06/01/2026 രാവിലെ 6 മണി മുതൽ 07/01/2026 രാവിലെ 6 മണിവരെ തിരുവനന്തപുരം നഗരസഭയിൽ ഉൾപ്പെട്ട കോർപ്പറേഷൻ വാർഡുകളായ തിരുവല്ലം,വെള്ളാർ, പുഞ്ചക്കരി, പൂങ്കുളം, ഹാർബർ, വിഴിഞ്ഞം, കോട്ടപ്പുറം വാർഡുകളിലും കല്ലിയൂർ, വെങ്ങാനൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലും സമീപപ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടുന്നതാണ്. ആയതിനാൽ മാന്യഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിച്ച് വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് അറിയിക്കുന്ന. കൂടുതൽ വിവരങ്ങൾക്ക് 04712384852 എന്ന നമ്പറിലോ 1916(ടോൾഫ്രീ) എന്ന നമ്പറിലോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *