കോതമംഗലം ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡിൽ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം ഉണ്ടായത്. എൻജിനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം.അതേസമയം ഓടിക്കൊണ്ടിരുന്ന ബസിൽ ഗിയർ മാറുന്ന സമയത്ത് കൈയിൽ ചൂടടിച്ചതിനെ തുടർന്ന് ഡ്രൈവർ നടത്തിയ പരിശോധനയിലാണ് വണ്ടിയിൽ തീ പിടിച്ചതായി മനസ്സിലാക്കിയത്. ബസ്സിൽ ഉണ്ടായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ഇടപെടലിൽ അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ച് തീ കെടുത്തി.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപ്പിടിച്ചു
