തിരുവനന്തപുരം: പോസ്റ്റിൽ നിന്ന് വീണ കേബിൾ കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികയ്ക്ക് പരിക്ക്. വൈദ്യുത പോസ്റ്റിൽ നിന്നുള്ള കേബിൾ പൊട്ടി വീണിരുന്നു. ഇതിൽ കുരുങ്ങിയാണ് മല്ലൂർ സ്വദേശിനി വൈഷ്ണയ്ക്ക് പരിക്കേറ്റത്.വൈഷ്ണയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം ചാവടി നട ഉച്ചക്കട റോഡിലാണ് അപകടം ഉണ്ടായത്.
പൊട്ടിവീണ കേബിൾ കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികയ്ക്ക് പരിക്ക്
