സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. അഖില കേരള ധീവരസഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആഗസ്റ്റ് 10 ന് നടത്തുന്ന ശക്തി പ്രകടനവും കുടുംബ കുടുംബസംഗമവും വിജയിപ്പിക്കുന്നതിനായി ആഴാംകാലിൽ സ്വാഗതസംഘം ഓഫീസ് തുറന്നു. ആഴാംകാൽ ജംഗ്ഷനിൽ സ്ഥാപിച്ച ആഫിസ് ധീവരസഭ ജില്ലാ പ്രസിഡണ്ട് പനത്തുറ പി. ബൈജു ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡൻ്റ് പി.എ രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ധീവരസഭ ജില്ലാ സെക്രട്ടറി കാലടി സുഗതൻ, സംഘാടകസമിതി ചെയർമാൻ എസ്. പ്രശാന്തൻ, കൺവീനർ കരുമംആർ. മനോജ് ,ജി.സജീവ്, നെല്ലിയോട് ഗിരീശൻ, പി.കെ. സന്തോഷ്, നീറമൺകര ഹരി, ജി. നാഗേന്ദ്രൻ, ബി.സുധർമ്മൻ, ബി.മനോജ്, റ്റി.അനിൽകുമാർ എസ്പി.ജയപ്രകാശ്,പി.വിജു, നെല്ലിയോട് ഷാജി, നീറമൺകര ജോയി, എന്നിവർ പ്രസംഗിച്ചു.കരയോഗം സെക്രട്ടറി ബി.ബിനു സ്വാഗതവും മഹിളാസഭ ജില്ലാ പ്രസിഡൻ്റ് ഐ എസ് അജിത നന്ദിയും പറഞ്ഞു.
