ഇന്ത്യ – യൂറോപ്യൻ കരാർ: ആയൂർവേദ മേഖലയിലെ ചികിത്സകർക്ക് ഉപയോഗിച്ച് പ്രവർത്തിക്കാം

തിരുവല്ല: ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൻ്റെ ഭാഗമായി ആയൂർവേദ മേഖലയിലെ ചികിത്സകർക്ക് അവരുടെ ഇന്ത്യയിലെ പ്രൊഫഷണൽ വിദ്യാഭ്യസ ഉപയോഗിച്ച് യൂറോപ്യൻ യൂണിയനിൽ അംഗമായ രാജ്യങ്ങളിൽ പ്രവർത്തിക്കാവുന്ന സാഹചര്യം സൃഷ്ടിച്ച കേന്ദ്ര സർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആയൂർവേദസമൂഹം കടപ്പാടും നന്ദിയും അറിയിച്ചു.ദേശിയ തലത്തിൽ പ്രവർത്തിക്കുന്ന ആയൂർവേദ ചികിത്സകരുടെ പ്രമൂഖ സംഘടനയായആയൂർവേദവ്യാസ് പീഠ് കേരള ഘടകം പ്രസിഡൻ്റ് ഡോ.ബി.ജി.ഗോകുലൻ ഒരു പ്രസ്താവനയിലൂടെയാണ് നന്ദി അറിയിച്ചത്.കഴിഞ്ഞ പത്ത് വർഷങ്ങളായി ആയൂർവേദം, യോഗ മുതലായ ഭാരതീയ ശാസ്ത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അംഗീകാരം നേടുന്നതിനും അതിലൂടെ ഭാരതീയ സംസ്കാരം ലോകത്തിന് പ്രചരിപ്പിക്കുന്നതിനും കേന്ദ്ര സർക്കാർ മുൻകൈ എടുക്കുന്നത് വളരെ അഭിനന്ദാർഹമായ നേട്ടമാണെന്നും ജനറൽ സെക്രട്ടറി ഡോ.ഡി. ഇന്ദുചൂഡനും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *