ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ല അതിവിപുലമായ പരിപാടികളോടെ ഓണഘോഷം സംഘടിപ്പിച്ചു. സാത്തര്‍ റസ്റ്റാറന്റിൽ നടന്ന പരിപാടി തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഷാജി മാത്യു ഉദ്ഘാടനം ചെയ്തു. ദോഹ മലങ്കര ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാദര്‍ ഷെറിന് തോമസ് ഓണ സന്ദേശം നൽകി. ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ് ജിജി ജോണ്‍ അധ്യഷത വഹിച്ച യോഗത്തിൽ തോമസ് കുര്യന് നെടുംതറയില്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി റജി കെ. ബേബി നന്ദിയും പറഞ്ഞു. ഫ്രണ്ട്സ് ഓഫ് തിരുവല്ല രക്ഷാധികാരി ജോണ്‍ സി. എബ്രഹാം ആശംസകള്‍ അറിയിച്ചു. വഞ്ചിപ്പാട്ട്, ചെണ്ടമേളം, മാവേലിയെ വരവേല്ക്കല്, വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഓണ സദ്യയും ആഘോഷങ്ങള്‍ക്ക് തിളക്കമേകി. അനീഷ് ജോര്‍ജ് മാത്യു, കുരുവിള കെ. ജോര്‍ജ്, അനു എബ്രഹാം, റോബിന് എബ്രഹാം കോശി, പ്രമോദ് മാത്യൂസ് മാന്ങ്കുളങ്ങര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
ഫ്രണ്ട്സ് ഓഫ് തിരുവല്ല ഓണാഘോഷം സംഘടിപ്പിച്ചു
