‘എയിംസ് ആലപ്പുഴയിൽ തന്നെ വരും’; കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

തൃശൂർ: എയിംസ് ആലപ്പുഴയിൽ തന്നെയെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയ ഉദ്ദേശത്തോടെ ആലപ്പുഴയിൽ പദ്ധതി നടപ്പാക്കി ഇല്ലെങ്കിൽ തൃശ്ശൂരിൽ എയിംസ് സ്ഥാപിക്കും. ഇടുക്കിയിൽ 350 ഏക്കർ സ്ഥലം ലഭ്യമാക്കിയാൽ രാജ്യത്തെ തന്നെ വലിയ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.വികസന വിഷയങ്ങൾ ചർച്ചയാകുന്ന കലുങ്ക് സൗഹൃദ സംവാദ വേദിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ എയിംസ് വിഷയത്തിൽ ആവർത്തിച്ചുള്ള നിലപാട് വ്യക്തമാക്കൽ.ആലപ്പുഴയ്ക്ക് വികസനത്തിന്റെ യോഗ്യത നേടി കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് എയിംസ് ആലപ്പുഴയിൽ വേണം എന്ന് പറയുന്നത്. 14 ജില്ലകൾ എടുത്താൽ ഇടുക്കിയെക്കാൾ പിന്നിലാണ് ആലപ്പുഴ. ഇടുക്കിയിൽ 350 ഏക്കർ സ്ഥലം ലഭ്യമാക്കിയാൽ ഒരു പൊരുൾ നിർമ്മിതി നടപ്പാക്കുമെന്നും സുരേഷ്‌ഗോപി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *