ആലപ്പുഴ: എട്ടാം ക്ലാസ് വിദ്യർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലവടി പഞ്ചായത്തിലെ എട്ടാം വാർഡ് മാണത്തറ വേദവ്യാസ സ്കൂളിന് സമീപത്താണ് സംഭവമുണ്ടായത്. ഇന്ന് രാവിലെ മൊബൈൽ ഫോണിനായി കുട്ടി വഴക്കിട്ടിരുന്നു. ഗെയിം കളിക്കാനായി ആദിത്യൻ മൊബൈൽ എടുത്തപ്പോൾ അമ്മ തടഞ്ഞിരുന്നു. അമ്മയുമായി വഴക്കിട്ടതിന് പിന്നാലെ മുറിയിൽ കയറി വാതിലടച്ചതായിരുന്നു. പിന്നീട് മുറി തുറക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൊബൈൽ ഫോൺ നൽകിയില്ല; എട്ടാം ക്ലാസ് വിദ്യർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
