മഹാരാഷ്ട്രയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് മരണകാരണം.മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ വെസ്റ്റ് ഏരിയയിലാണ് ദാരുണ സംഭവം ഉണ്ടായത്. 14 വയസ്സുകാരിയായ വിദ്യാർത്ഥിനിയാണ് മരിച്ചത്. അടുത്തിടെ നടന്ന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. മാർക്ക് മെച്ചപ്പെടുത്താൻ അധ്യാപകർ നിരന്തരം ഉപദേശം നൽകിയതും കുട്ടിയുടെ ആശങ്ക വർദ്ധിപ്പിച്ചു.കുട്ടി താമസിച്ചിരുന്ന 19-ാം നിലയിലെ ഫ്ലാറ്റിന്റെ ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നു. താഴെ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിന് മുകളിലേക്കാണ് വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പരീക്ഷയിൽ മാർക്ക് കുറഞ്ഞു;ആറാം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
