ന്യൂഡല്‍ഹി : ഭിന്നശേഷിക്കാരനായ പതിനൊന്നുകാരനുമായി അമ്മ ഫ്‌ളാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. ഗ്രേയിറ്റര്‍ നോയിഡയിലാണ് സംഭവം ഉണ്ടായത്. മകന്റെ അസുഖത്തില്‍ 37കാരിയായ സാക്ഷി ചൗള കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇതാണ് ജീവനൊടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നത്. രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രാവിലെ പത്തുമണിയോടെയാണ് മകനുമായി ചാടി യുവതി ജീവനൊടുക്കിയത്.
ഭിന്നശേഷിക്കാരനായ പതിനൊന്നുകാരനുമായി അമ്മ ഫ്‌ളാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി
