ശ്രീനാരായണ ഗുരുദേവസമാധി ദിനാചരണം നടത്തി

പറവൂർ: പറവൂർ എസ്.എൻ.ഡി.പി. യൂണിയൻ്റെ നേതൃത്വത്തിൽ 98-ാം ഗുരുദേവ സമാധിദിനാചരണം നടത്തി. യൂണിയൻ ആസ്ഥാനത്ത് ഗുരുദേവ മണ്ഡപത്തിൽ ഗുരുപൂജ നടത്തി. തുടർന്ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം യൂണിയൻ ചെയർമാൻ ശ്രീ. സി.എൻ. രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് യോഗം കൗൺസിലർ ശ്രീമതി. ഇ.എസ്. ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ശ്രീ. ഷൈജു മനയ്ക്കപ്പടി സ്വാഗതം ആശംസിച്ചു. യോഗം ഡയറക്ട‌ർ ബോർഡ് മെമ്പർമാരായ ശ്രീ പി.എസ്. ജയരാജ്, ശ്രീ. എം.പി. ബിനു, യോഗം ഇൻസ്പെക്ട‌ിംങ് ഓഫീസർ ശ്രീ. ഡി. ബാബു, യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ശ്രീ. ഡി. പ്രസന്നകുമാർ, ശ്രീ. കണ്ണൻ കൂട്ടുകാട്, ശ്രീ. കെ.ബി. സുഭാഷ്, ശ്രീ. വി.എൻ. നാഗേഷ്, ശ്രീ. ടി.എം. ദിലീപ്, ശ്രീ. വി.പി. ഷാജി, വനിതാസംഘം പ്രസിഡന്റ് ശ്രീമതി. ഷൈജ മുരളീധരൻ, സെക്രട്ടറി ശ്രീമതി. ബിന്ദുബോസ്, യൂത്ത്‌മൂവ്മെന്റ്റ് പ്രസിഡന്റ് കെ.എസ്. അഭിഷേക്, സെക്രട്ടറി നിഖില ദിലീപ്, യൂണിയൻ എം.എഫ്.ഐ. കോഡിനേറ്റർമാരായ ശ്രീ. പി.ബി. ജോഷി, ശ്രീ ഗോപാലകൃഷ്ണണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സമാധി പ്രാർത്ഥനയും ഉപവാസയജ്ഞവും നടന്നു. വൈകീട്ട് 6 ന് ദീപക്കാഴ്ച ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *